vishnu-1

കുന്നിക്കോട്: നിരവധി കേസുകളിലെ പ്രതിയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആവണീശ്വരം ചക്കുപാറ കോളനിയിൽ പ്ലാംകീഴിൽ ചരുവിള വീട്ടിൽ വിഷ്ണുവിനെയാണ് (ചക്കുപാറ വിഷ്ണു, 28) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

കുന്നിക്കോട്, പുനലൂർ, കൊട്ടാരക്കര, പാല തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, കവർച്ച, കള്ളനോട്ടിടപാട് തുടങ്ങി നിരവധി കേസുകളിൽ പ്രിതിയാണ്. കുപ്രസിദ്ധ ഗുണ്ട ചക്കുപാറ ശിവൻ സഹോദരനാണ്. ശിവൻ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കിലാണ്.

കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി.രവിയുടെ നിർദ്ദേശപ്രകാരം അഡി. പൊലീസ് സൂപ്രണ്ട് എസ്.മധുസൂദനൻ, കൊട്ടാരക്കര ഡിവൈ.എസ്.പി. ആർ.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കുന്നിക്കോട് എസ്.എച്ച്.ഒ. പി.ഐ.മുബാറക്ക്, എസ്.ഐ.വൈശാഖ് കൃഷ്ണൻ, കാപ്പാ സെൽ എസ്.ഐ. അജിത്ത്, കുന്നിക്കോട് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഗോപകുമാർ, ലാലു, സിവിൽ പൊലീസ് ഓഫീസർമാരായ മനോജ്, ബാബുരാജ്, വിനീഷ്, സജു, അനീഷ് കൃഷ്ണൻ, സൺലാൽ, മധു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻ‌ഡ് ചെയ്തു.