 
ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി .എസിന്റെയും നേതൃത്വത്തിൽ താലോലം എന്ന പേരിൽ അമ്പലംകുന്ന് ബഡ്‌സ് ആൻഡ് റീഹാബിലേറ്റേഷൻ സെന്ററിൽ ആരംഭിച്ച മാറ്റ് നിർമ്മാണ യൂണിറ്റിൽ നിർമ്മിച്ച മാറ്റിന്റെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. അൻസർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ .ജയന്തി ദേവി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി. ബിജു, ജി. ജയശ്രീ പഞ്ചായത്ത് അംഗങ്ങളായ കെ. വിശാഖ്, ജ്യോതി ദാസ്, ജെസീന ജമീൽ, സമീന, അമ്പിളി എന്നിവർ സംസാരിച്ചു. സി. ഡി .എസ് ചെയർപേഴ്സൺ സാജിത ബൈജു സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജീവ് നന്ദിയും പറഞ്ഞു.