photo
എസ്.എൻ.ഡി.പി യോഗം പവിത്രേശ്വരം ശാഖയിലെ ശ്രീഗുരുചൈതന്യം കുടുംബ യൂണിറ്റിന് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ വായ്പാ വിതരണം നടത്തുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ കീഴിലുള്ള പവിത്രേശ്വരം ശാഖയിലെ ശ്രീഗുരു ചൈതന്യ കുടുംബയൂണിറ്റ് അംഗങ്ങൾക്ക് വായ്പാവിതരണം നടത്തി. കൊട്ടാരക്കര താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ നിന്നാണ് വായ്പ അനുവദിച്ചത്. സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ കൊട്ടാരക്കര യൂണിയന്റെയും സഹകരണസംഘത്തിന്റെയും പ്രസിഡന്റായ സതീഷ് സത്യപാലൻ വായ്പ വിതരണോദ്ഘാടനം നിർവഹിച്ചു. ബോർഡ് മെമ്പർമാരായ അഡ്വ.എൻ.രവീന്ദ്രൻ, ആർ.വി.ഹരിലാൽ, സെക്രട്ടറി ജി.ആത്മജ, പവിത്രേശ്വരം ശാഖ സെക്രട്ടറി ബിജു തോട്ടത്തിൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് കൺവീനർ ലൈലജയും ജോ.കൺവീനർ അശ്വതിദാസും ചേർന്ന് വായ്പാ തുക ഏറ്റുവാങ്ങി.