
പരവൂർ: കോട്ടപ്പുറം ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ദ്വിദിന ശില്പശാല നടത്തി. പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷനായി. പരവൂർ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. അംബിക മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സി.എസ്. അനിത സ്വാഗതവും വിജയകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. സ്കൂൾ കൗൺസിലർമാരായ ഗോപിക മോഹൻ, ബുഷ്‌റ എന്നിവർ നേതൃത്വം നൽകി.