പരവൂർ: കോട്ടപ്പുറം കളിയിലിൽ ഭദ്രാദേവീ അന്നപൂർണേശ്വരി ശിവക്ഷേത്രത്തിലെ പുണർതം തിരുന്നാൾ ഉത്സവം മാർച്ച് 13ന് നടക്കും. രാവിലെ ഉദയാസ്തമയ പൂജ, 7ന് സോപാനസംഗീതം, 7.30ന് പൊങ്കാല, തുടർന്ന് കലശവും കലശ - കളഭാഭിഷേകവും ധാരയും നാഗരൂട്ടും. തന്ത്രി ജയകൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. വൈകിട്ട് 6.30ന് പുറത്തെഴുന്നള്ളത്ത്, ചുറ്റുവിളക്ക് എന്നിവ നടക്കും.