ph
മുഹമ്മദ് ഷാൻ

കായംകുളം: ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ കവരുന്ന ആറംഗ സംഘത്തെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം തട്ടാമല ഫാത്തിമ മൻസിലിൽ മാഹീൻ (20), കൊല്ലം ഇരവിപുരം വാളത്തുംഗൽ മുതിര അയ്യത്ത് വടക്കതിൽ സെയ്ദാലി (21), ഇരവിപുരം കൂട്ടിക്കട അൽത്താഫ് മൻസിലിൽ അച്ചു എന്നു വിളിക്കുന്ന അസറുദ്ദീൻ (21), കൊല്ലം മയ്യനാട് അലി ഹൗസിൽ മുഹമ്മദ് ഷാൻ (25), കൊല്ലം മുളവന വില്ലേജിൽ കുണ്ടറ ആശുപത്രി ജംഗ്ഷന് സമീപം ഫർസാന മൻസിലിൽ യാസിൻ എന്ന് വിളിക്കുന്ന ഫർജാസ് (19), കൊല്ലം കോർപറേഷൻ മണക്കാട് വടക്കേവിള തൊടിയിൽ വീട്ടിൽ മുഹമ്മദ് തൗഫീഖ് (18) എന്നിവരാണ് അറസ്റ്റിലായത് .

ദേശീയ പാതയിൽ കായംകുളം മുക്കടയ്ക്ക് തെക്ക് വശം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പൊലീസുകാരനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലും സമാനരീതിയിൽ കരീലക്കുളങ്ങരയിലും കൊല്ലം ശക്തികുളങ്ങരയിലും ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസുകളിലും പ്രതികളാണ് ഇവർ.
ഇടതുവശത്തു കൂടി ബൈക്കിൽ ചെന്ന് ഇരുചക്ര വാഹന യാത്രക്കാരുടെ പുറത്ത് അടിച്ച ശേഷം പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുത്ത് അമിത വേഗതയിൽ കടന്നു കളയുന്നതാണ് ഇവരുടെ രീതി.