ചാത്തന്നൂർ: ചേന്നമത്ത് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്ന് മുതൽ മാർച്ച് ഒന്നുവരെ നടക്കും. എല്ലാ ദിവസവും രാവിലെ 4 30ന് ഹരിനാമകീർത്തനം,​ 5ന് ഗണപതിഹോമം,​ 6ന് ഉഷഃപൂജ,​ തിരുമുമ്പിൽ പറ സമർപ്പണം. 8ന് ഭാഗവതപാരായണം,​ ഉച്ചയ്ക്ക് 12ന് മാദ്ധ്യഹ്‌ന പൂജ,​ വൈകിട്ട് 7ന് ദീപാരാധന. 7.15ന് അത്താഴപൂജ. 25ന് രാവിലെ 7ന് പൊങ്കാല, രാത്രി 7.30ന് ഓട്ടൻതുള്ളൽ. 26ന് വൈകിട്ട് 6ന് നിരാജ്ജനം,​ 7.30ന് പ്രഭാഷണം. 27ന് വൈകിട്ട് 7.30ന് നൃത്ത നൃത്യങ്ങൾ. മാർച്ച്‌ 1ന് രാവിലെ 5.30ന് ഉരുൾ, വിളക്ക്,​ 6ന് ഉഷഃപൂജ, നവകം കലശാഭിഷേകം, പ്രസന്നപൂജ,​ 6.30ന് സോപാനസംഗീതം 8ന് ശിവപുരാണ പാരായണം വൈകിട്ട് 5ന് രാഗ സുധ, 5 30ന് ആറാട്ടെഴുന്നള്ളത്ത്,​ രത്രി 7.15ന് ദീപാരാധന,​ സേവയും വിളക്കും. 9.30ന് നാടകം,​ 1.30 ന് നൃത്തസംഗീത നാടകം,​ രാവിലെ 4.30ന് സേവയും വിളക്കും,​ 5ന് വിഭൂതി സമർപ്പണം.