 
പോരുവഴി : ശ്രീശങ്കരാചാര്യ സംസ്കൃത കോളേജ് പന്മന പ്രാദേശിക കേന്ദ്രം എൻ.എസ്.എസ് യൂണിറ്റും ഗ്രാന്മ ഗ്രാമീണ വായനശാലയും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി എക്സൈസ് ഡിപ്പാർട്ട്മെന്റിലെ പ്രിവന്റീവ് ഓഫീസർ
പി.എൽ.വിജിലാൽ ഉദ്ലാടനം ചെയ്തു. കാമ്പസ് ഡയറക്ടർ ഡോ.കെ.പി.വിജയ ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പന്മന ഗ്രാമ പഞ്ചായത്ത് മെമ്പർ എച്ച്.ഹൻസിയ , തേവലക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ബിജി ആന്റണി, ഗ്രാന്മയുടെ പ്രസിഡന്റ് സോമൻ മുത്തേഴം, എൻ.എസ്.എസ്.പോഗ്രാം ഓഫീസർ ഡോ.കെ.ബി.ശെൽവ മണി ,വിദ്യാർത്ഥി പ്രതിനിധികളായ അലൻ, അശ്വതി എന്നിവർ സംസാരിച്ചു.