al
കുളക്കടയിൽ കർഷകർനിർമ്മിച്ച ജൈവവളം ഹരിതകഷായം എന്നിവയുടെ വിതരണോദ്ഘാടനംകുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. റ്റി.ഇന്ദു കുമാർ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: ഭാരതീയ പ്രകൃതികൃഷി പദ്ധതി പ്രകാരം കുളക്കട കൃഷിഭവന്റെ നേതൃത്വത്തിൽ ഹരിതം എഫ്. ഐ. ജി ഗ്രൂപ്പ്, ബാപ്പുജി എഫ്. ഐ .ജി ഗ്രൂപ്പ് എന്നിവർ നിർമ്മിച്ച ട്രൈക്കോഡർമ സമ്പുഷ്ട ജൈവവളം, ഹരിത കഷായം, വേസ്റ്റ് ഡി കംമ്പോസർ ലായനി എന്നിവയുടെ വിതരണോദ്ഘാടനം നടത്തി. പൂവറ്റൂർ കിഴക്ക് വാർഡിൽ നടന്ന യോഗം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ടി.ഇന്ദു കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ബീന അശോകൻ അദ്ധ്യക്ഷയായിരുന്നു. കുളക്കട കൃഷി ഓഫീസർ ടിസി റെയ്ച്ചൽ തോമസ് സ്വാഗതം പറഞ്ഞു . യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. രശ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എസ്.രഞ്ജിത്ത്, എൻ. മോഹനൻ, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് അഗ്രികൾച്ചർ മോഹൻ ശങ്കർ, അസിസ്റ്റന്റ് ഡയറക്ടർ ഒഫ് അഗ്രികൾച്ചർ അജിത് കുമാർ , കൃഷിഭവൻ ജീവനക്കാരായ അഗ്രികൾച്ചർ അസിസ്റ്റന്റ് ഗ്രീഷ്മ രംഗൻ, മേഘ, അനന്തു എന്നിവർ പങ്കെടുത്തു. അഗ്രികൾച്ചർ അസിസ്റ്റന്റ് ആർ .ബീന നന്ദി പറഞ്ഞു.