കൊല്ലം : പെൻഷൻകാർക്കും ജീവനക്കാർക്കും കുടിശികയുള്ള മൂന്ന് ഗഡുക്ഷാമബത്ത അനുവദിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ബഡ്ജറ്റിൽ ഉൾപ്പെടുത്തുണമെന്ന് കേരളാസ്റ്റേറ്റ് പെൻഷണേഴ്‌സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എം.മോഹനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.രാധാകൃഷ്ണക്കുറുപ്പ്, ജയ്‌സൺ മാന്തോട്ടം, സി.ജെ.മാത്യുസ് ശങ്കരത്തിൽ, മാത്തച്ചൻ പ്ലാന്തോട്ടം, എം.ജെ.ജേക്കബ് എന്നിവർ സംസാരിച്ചു.