
കൊല്ലം: യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ യുക്രെയിനിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്കും യുക്രെയിനിലെ ഇന്ത്യൻ അംബാസഡർക്കും വീണ്ടും ഇ മെയിൽ നിവേദനം നൽകിയതായും വിദേശകാര്യ മന്ത്രാലയവുമായി ഫോണിൽ ബന്ധപ്പെട്ടതായും എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. യുക്രെയിനിൽ നിന്ന് സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാൻ മറ്റു രാജ്യങ്ങൾ മുൻകൂട്ടി നടപടി സ്വീകരിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് ഇന്ത്യക്കാർ മടങ്ങിയെത്താനുള്ള സാഹചര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യ ക്കാർക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാനസർവീസുകളും യാത്രാനുമതിയും ഒരുക്കി അവരെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു.