gandhi-bhavan-photo-1
പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്റെ നേ​തൃ​ത്വ​ത്തിൽ ആരംഭിച്ച റൂറൽ ഫി​ലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ) ഉ​ദ്​ഘാ​ട​നം സം​വി​ധാ​യ​ക​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യർ​മാ​നു​മാ​യ ര​ഞ്​ജി​ത്ത് നിർ​വ്വ​ഹി​ക്കു​ന്നു. വി​ജ​യ​കൃ​ഷ്​ണൻ, അ​ജോ​യ് ച​ന്ദ്രൻ, ടി.പി. മാ​ധ​വൻ, പു​ന​ലൂർ സോ​മ​രാ​ജൻ, ആർ. ശ​ര​ത്, പി.എ​സ്. അ​മൽ​രാ​ജ്, റി​ജി ജി. നാ​യർ, റാ​ണി നൗ​ഷാ​ദ്, പ​ല്ലി​ശ്ശേ​രി എ​ന്നി​വർ സ​മീ​പം

കൊ​ല്ലം: സ്വപ്നസാക്ഷാത്കാരത്തിന് ഉൾക്കരുത്തും ആർജ്ജവുമുണ്ടായാൽ മാത്രം മതിയെന്ന് സിനിമ സം​വി​ധാ​യ​ക​നും ച​ല​ച്ചി​ത്ര അ​ക്കാഡ​മി ചെ​യർ​മാ​നു​മാ​യ ര​ഞ്​ജി​ത്ത് അഭിപ്രായപ്പെട്ടു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്റെ നേ​തൃ​ത്വ​ത്തിൽ ആരംഭിച്ച റൂറൽ ഫി​ലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർ​ഫി) ഉ​ദ്​ഘാ​ട​നം കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളിൽ നിർ​വഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗാ​ന്ധി​ഭ​വൻ സെ​ക്ര​ട്ട​റി​യും ഗാർ​ഫി ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഡോ. പു​ന​ലൂർ സോ​മ​രാ​ജൻ അ​ദ്ധ്യ​ക്ഷനായി.

​ശാ​സ്​ത്രീ​യ​മാ​യ സി​നി​മാ​പഠ​നത്തിലൂടെ സാ​മൂ​ഹ്യ​പ​രി​ഷ്​ക​രണം സാദ്ധ്യമാക്കാൻ കഴിയുന്ന ശ​ക്ത​മാ​യ മാദ്ധ്യ​മ​മാ​ണ് സി​നി​മ. അത് പഠിക്കുന്ന നൂ​റു​പേ​രിൽ ഒ​രാൾ മാത്രം മതിയാകും മാറ്റം സാദ്ധ്യമാകാൻ. ഗ്രാമീണ മേ​ഖ​ല​യിൽ നി​ന്ന് ആ​ദി​വാ​സി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തിൽ നി​ന്നു​മൊ​ക്കെ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം നൽ​കി അ​ഭി​ന​യ​രം​ഗ​ത്തും സാ​ങ്കേ​തി​ക ​മേ​ഖ​ല​യി​ലു​മൊ​ക്കെ സം​ഭാ​വ​ന ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഈ സംരംഭം ഒ​രു​പ​ക്ഷെ ലോ​ക​ത്തു​ത​ന്നെ ആ​ദ്യ​ത്തെ ആ​ശ​യ​മാ​യിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.എ.സി. ല​ളി​ത​യു​ടെ ചി​ത്ര​ത്തിൽ പു​ഷ്​പാർ​ച്ച​ന​യോ​ടെയാണ് ആ​രം​ഭി​ച്ച ഗാ​ന്ധി​ഭ​വൻ ഫി​ലിം സൊ​സൈ​റ്റി​യു​ടെ ഉ​ദ്​ഘാ​ട​നം ​സം​വി​ധാ​യ​ക​നും നി​രൂ​പ​ക​നു​മാ​യ വി​ജ​യ​കൃ​ഷ്​ണ​നും ലോ​ഗോ പ്ര​കാ​ശനം സം​വി​ധാ​യ​കൻ ആർ. ശ​ര​ത്തും ഗാർ​ഫി​യു​ടെ ഒ​രു വർ​ഷ​ത്തെ പ​ദ്ധ​തി​ക​ളു​ടെ പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര അ​ക്കാഡ​മി സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്ര​നും നിർ​വ​ഹി​ച്ചു. ഡോ. റി​ജി ജി. നാ​യർ, ഗാർ​ഫി ചെ​യർ​മാൻ പി.എ​സ്. അ​മൽ​രാ​ജ്, ജ​ന​റൽ സെ​ക്ര​ട്ട​റി പ​ല്ലി​ശ്ശേ​രി എ​ന്നി​വർ സംസാരിച്ചു.