കൊല്ലം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിന്റെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ നിർവഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാനായി ചുമതല ഏറ്റെടുത്ത കെ. വരദരാജനെ കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖര പിള്ള അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതവും ജില്ലാ ട്രഷറർ കെ. സമ്പത്ത് കുമാർ നന്ദിയും പറഞ്ഞു.