കൊല്ലം: നിർമ്മാണ പ്രവൃത്തികളുടെ ജിയോടാഗിംഗിനും ഇ ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കാനും പ്രോജക്ട് അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 2ന് രാവിലെ 10.30ന് മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ നടക്കും.
ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി ഹാജരാകണം. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്ഷ്യൽ പ്രാക്ടീസ് (ഡി.സി.പി/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷനോ പാസായിരിക്കണം.
പ്രായപരിധി 2021 ജനുവരി 1ന് 18 നും 30 നും ഇടയിൽ. പട്ടികജാതി, പട്ടിക വർഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. ഫോൺ: 0474-2501097.