vegi

കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിലും നെടുമ്പന സി.എച്ച്.സിയിലും വിജിലൻസ് സംഘം പരിശോധന നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നെടുമ്പന സി.എച്ച്.സിയിയുടെ പ്രവർത്തനങ്ങളിൽ അഴിമതി ആരോപിച്ച് ബ്ലോക്ക് പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

രാവിലെ മുത്തല ബ്ലോക്ക് പഞ്ചായത്തിലെത്തിയ വിജിലൻസ് സംഘം വൈകുന്നേരം വരെ ഫയലുകൾ പരിശോധിച്ചു. ചില ഫയലുകൾ ആവശ്യപ്പെടുകയും ചെയ്തു. വൈകുന്നേരം നാല് മണിയോടെ സംഘം നെടുമ്പന സി.എച്ച്. സിയിലുമെത്തി. പൊതു മരാമത്ത് അസിസ്റ്റന്റ് എൻജിനീയറെ വിളിച്ചു വരുത്തി വിവരങ്ങൾ ആരാഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് സി.എച്ച്.സിയിലെ കട്ടിലുകൾ അറ്രകുറ്റപ്പണി നടത്തിയതിൽ ഉൾപ്പടെ അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടർന്നേക്കും.