ചാത്തന്നൂർ: കിഴക്കനേല ഉടയൻപാറ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ മാർച്ച് ഒന്നുവരെ നടക്കും. ദിവസവും രാവിലെ 5.30ന് നിർമ്മാല്യം. 5.40ന് ഗണപതിഹോമം, 6ന് ഉഷപൂജ, 7ന് ഭാഗവത പാരായണം, 11.30ന് മദ്ധ്യാഹ്‌ന പൂജ, വൈകിട്ട് 6.30ന് ദീപാരാധന.
27ന് വൈകിട്ട് 6.40 ന് ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രം കഥകളി യോഗത്തിന്റെ മേജർസെറ്റ് കഥകളി, കഥ ദക്ഷയാഗം. 28ന് രാവിലെ 6.45ന് അഖണ്ഡനാമജപ യജ്ഞം,
വൈകിട്ട് 7ന് നാമസങ്കീർത്തനം. മാർച്ച് 1ന് രാവിലെ 7ന് മഹാശിവ പുരാണപാരായണം, 8ന് ശാക്തേയ പൊങ്കൽ, 9ന് മൃത്യുഞ്ജയഹോമം, 9.30ന് ശിവധാര, വൈകിട്ട് 6.30ന് താലപ്പൊലിയും വിളക്കും, 6.50ന് സഹസ്ര ദീപക്കാഴ്ചയും ദീപാരാധനയും, 8ന് നാമസങ്കീർത്തനവും പ്രഭാഷണങ്ങളും, പുലർച്ചെ 5ന് പുഷ്പാഭിഷേകവും ആരതിയും.