
കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായും ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നിർദ്ധനരായ കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകുന്നതിന്റ ഭാഗമായി ചാത്തന്നൂർ യൂണിയൻ ഒരുക്കുന്ന വീടിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിച്ചു.
പാരിപ്പള്ളി ഈസ്റ്റ് 6400ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ ശാഖയിലെ ചരുവിള പുത്തൻ വീട്ടിൽ ദേവരാജനാണ് യൂണിയൻ ആദ്യം ഭവനം അനുവദിച്ചത്. ശാഖാ സെക്രട്ടറി അനിൽ കടുക്കറയുടെ സഹോദരൻ കുന്നുംപുറത്ത് വീട്ടിൽ ജി.സുധാകരൻ സൗജ്യന്യമായി നൽകിയ നാലര സെന്റ് ഭൂമിയിലാണ് വീട് നിർമ്മിക്കുന്നത്. ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസി. സെക്രട്ടറി കെ. നടരാജൻ, യൂണിയൻ കൗൺസിലർ ആർ. ഗാന്ധി, ശാഖാ പ്രസിഡന്റ് പ്രശോഭൻ, സെക്രട്ടറി അനിൽ കടുക്കറ, വൈസ് പ്രസിഡന്റ് പി.ഡി. വിജയൻ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഖം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, 3657 പാരിപ്പള്ളി ടൗൺ, 4595 കുളമട, 805 പാരിപ്പള്ളി എന്നീ ശാഖാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.