കുണ്ടറ: കല്ലുംതാഴം മംഗലത്ത് ലക്ഷംവീട് അങ്കണവാടിയിൽ മോഷണം. കുക്കർ, ചരുവം, കലം,​ പ്ലെയിറ്റുകൾ എന്നിവയാണ് മോഷണം പോയത്. കെട്ടിടത്തിന് മുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പെയിന്റിംഗ് ജോലികൾ പൂർത്തിയായതോടെ പാത്രങ്ങളും മറ്റും അങ്കണവാടിയിലേക്ക് മാറ്റാനായി അദ്ധ്യാപിക മല്ലിക എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി.