അഞ്ചൽ: ഏറം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലും സമീപത്തെ കടകളിലും മോഷണം . ബുധനാഴ്ച രാത്രിയിലാണ് കവർച്ച നടന്നത്. ക്ഷേത്രത്തിന്റ ശ്രീകോവിൽ ,തിടപ്പള്ളി ,സ്ട്രോംഗ് റൂം ,വഞ്ചികൾ എന്നിവ കുത്തി തുറന്നു. വഞ്ചിയിൽ ഉണ്ടായിരുന്ന അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു .ക്ഷേത്രത്തോട് ചേർന്ന ഏറം ജംഗ്ഷനിലെ കടകളിലും കവർച്ച നടന്നു. ഇവിടുത്തെ സൂപ്പർ മാർക്കറ്റ് മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പൂട്ട് തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്. അഞ്ചൽ സി.ഐ കെ. ജി. ഗോപകുമാർ എസ്.ഐ യു .ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് പരിശോധന നടത്തി, അന്വേഷണമാരംഭിച്ചു. കൊല്ലത്തു നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു.