photo

കുണ്ടറ: കെ.എസ്.കെ.ടി.യു ഇളമ്പള്ളൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി. രാഘവൻ അനുസ്മരണം നടത്തി. വില്ലേജ് സെക്രട്ടറി എ.കെ. ഷാജി ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ടി. തോമസ് അദ്ധ്യക്ഷനായി. കിടപ്പ് രോഗിയായ തൊഴിലാളിക്ക് വസ്ത്രവും നിത്യോപയോഗ സാധനങ്ങളും ഏരിയാ കമ്മിറ്റി അംഗം സുന്ദരേശൻ വിതരണം ചെയ്തു. വില്ലേജ് കമ്മിറ്റി അംഗങ്ങളായ നടരാജൻ, വി. രാജൻ, പി. രാജൻ, ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.