ചവറ : ദേശീയ സുരക്ഷിതത്വ വാരാഘോഷത്തിന്റെ ഭാഗമായി സമീപ പ്രദേശത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ച് കെ.എം.എം.എൽ കമ്പനിയിലെ സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങളുടെ ഉദ്ഘാടനം ജനറൽ മാനേജർ വി. അജയകൃഷ്ണൻ നിർവഹിച്ചു.
ശങ്കരമംഗലം ഗവ.ഗേൾസ് ഹൈസ്‌കൂൾ, ശങ്കരമംഗലം ഗവ.ബോയ്‌സ് ഹൈസ്‌കൂൾ, കാമൻകുളങ്ങര ഗവ.എൽ.പി സ്‌കൂൾ, ചിറ്റൂർ ഗവ.യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സുരക്ഷിതത്വ മത്സരങ്ങൾ സംഘടിപ്പിച്ചത്. എൽപി, യുപി വിഭാഗത്തിൽ ചിത്രരചനയിലും ഹൈസ്‌കൂൾ വിഭാഗത്തിൽ ചിത്രരചനയോടൊപ്പം ഉപന്യാസ മത്സരവുമാണ് നടത്തിയത്. മാർച്ച് 10ന് കമ്പനിയിൽ നടക്കുന്ന സുരക്ഷാ വാരാഘോഷത്തിന്റെ സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.