കൊല്ലം: കൊല്ലം- ചെങ്കോട്ട റെയിൽവേ പാതയിൽ സർവീസ് നടത്തുന്ന പാലരുവി എക്സ്‌പ്രസ്,​ ചെന്നൈ മെയിൽ എന്നിവയ്ക്ക് കൊവിഡിനെ തുടർന്ന് നിറുത്തിലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് എസ്.ആർ.ഇ.എസ് പുനലൂർ ബ്രാഞ്ച് അടിയന്തര യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷിനും മെയിൽ അയച്ചു. എം.ആർ. രാമചന്ദ്രൻ, എസ്.മണികണ്ഠൻ, വിജേഷ്, ജിബിൻ, സിജു, വിനോദ്, ബിനിൽ പണിക്കർ, സജി തുടങ്ങിയവർ സംസാരിച്ചു.