കരുനാഗപ്പള്ളി : കരുനാഗപ്പള്ളി, പുതിയകാവ് കെ.എസ്.ഇ.ബി 66 കെ. വി സബ് സ്റ്റേഷൻ 110 കെ.വി സബ് സ്റ്റേഷനായി മാറുന്നതിനുള്ള തടസങ്ങൾ നീങ്ങി. 110 കെ .വി ലൈൻ റെയിൽവേ ലൈനിന് കുറുകെ കൂട്ടി യോജിപ്പിക്കുന്നതിന് റെയിൽവേയുടെ അനുവാദം ലഭിക്കാതിരുന്നതിനാൽ ലൈൻ കൂട്ടിയോജിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങി. തുടർന്ന് എ.എം.ആരിഫ് എം.പി പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരം കാണുകയായിരുന്നു.