തഴവ: പ്രഭാതസവാരിക്കാരെ ബൈക്കിടിച്ചു. ബൈക്ക് യാത്രക്കാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രഭാത സവാരിക്കിറങ്ങിയ തഴവ കുതിരപ്പന്തി സരോവരത്തിൽ രത്നകുമാർ, ഓച്ചിറ സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ കുതിരപ്പന്തി പുത്തൻതറയിൽ പി.സി മധുകുമാർ, ബൈക്ക് യാത്രക്കാരനായ ഓച്ചിറ മഠത്തിൽ കാരാഴ്മ കാഞ്ഞിരത്തിൻ തറയിൽ ഉത്തമൻ എന്നിവർക്കാണ് പരിക്കേറ്റത്. ഉത്തമനെ വണ്ടാനം മെഡിക്കൽ കോളേജിലും രത്നകുമാറിനെ കറ്റാനത്ത് ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 5.40 നോടെ വവ്വക്കാവ് - മണപ്പള്ളി റോഡിൽ കർത്തേരി ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം .