പോരുവഴി : സർക്കാർ ജീവക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് ഏർപ്പെടുത്താൻ മനുഷ്യാവകാശ കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്ന് കെ. എസ്‌. എസ്‌. പി. എ മൈനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ ജോൺ മത്തായി മനുഷ്യാവകാശ കമ്മിഷൻ അംഗം വി. കെ ബീനാകുമാരിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. 2022 ജനുവരി മാസത്തെ ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും മെഡിസെപ്പ് ആദ്യ ഗഡു പ്രീമിയം തുകയായ 500 രൂപ പിടിക്കാനാണ് ഉത്തരവിറക്കിയതെങ്കിലും സർക്കാരിന്റെ അനാസ്ഥ മൂലം അത് നടന്നില്ല. മെഡിസെപ്പ് ഉടനടി നടപ്പാക്കാനും കേരളത്തിലെ എല്ലാ മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രികളെയും മെഡിസെപ്പിൽ ഉൾപ്പെടുത്താനും മെഡിസെപ്പിൽ ഒ.പി ചികിത്സ കൂടി ഉറപ്പാക്കാനും ഓറിയന്റൽ ഇൻഷ്വ റൻസ് കമ്പനിയുമായി സർക്കാർ ഉണ്ടാക്കിയ മെഡിസെപ് കരാർ താമസം കൂടാതെ നടപ്പിലാക്കാനും ധനകാര്യവകുപ്പിന് നിർദേശം നൽകണമെന്ന് ജോൺ മത്തായി നൽകിയ പരാതിയിൽ പറയുന്നു.