training

കൊല്ലം: ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മാർച്ച് 1ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കൊല്ലം ക്യു.എ.സി ഹാളിൽ ഏകദിന ഫോസ്റ്റാക് പരിശീലനം നടക്കും. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഫോസ്റ്റാക് പരിശീലനം ലഭിച്ച വ്യക്തികൾ ഉണ്ടായിരിക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം. കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും സെക്രട്ടറി ഇ. ഷാജഹാനും ആവശ്യപ്പെട്ടു. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.