sidhrdha-

കൊല്ലം: പള്ളിമൺ സിദ്ധാർത്ഥ കാമ്പസിൽ സീനുകൾ മാറിമറിയുകയാണ്. കാമ്പസ് അന്തരീക്ഷത്തിൽ കുട്ടിത്താരങ്ങളുടെ ഡയലോഗുകളും അണിയറപ്രവർത്തകരുടെ നിർദ്ദേശങ്ങളും മുഴങ്ങുന്നു. അഖിൽ ഫിലിംസിന്റെ ബാനറിൽ, സിദ്ധാർത്ഥ ഫാമിലി നിർമ്മിക്കുന്ന "ആദിയും അമ്മുവും" എന്ന സിനിമയുടെ ചിത്രീകരണത്തിന് കാമ്പസിൽ തുടക്കമായി. അവയവ മാർക്കറ്റും കുട്ടികളുടെ സുരക്ഷയും വിഷയമാക്കുന്ന ചിത്രം നാല് ഭാഷകളിലാണ് ഒരുക്കുന്നത്. പ്രമുഖ താരങ്ങളോടൊപ്പം 200 ഓളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്കായുള്ള സിനിമയിൽ വേഷമിടുന്നു. അഭിനയത്തിന് പുറമേ, ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും കുട്ടികൾ തന്നെയാണ്.

സിനിമയുടെ സ്വിച്ചോൺ കർമ്മം ഇന്നലെ രാവിലെ 8.30ന് കാമ്പസിൽ സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി നിർവ്വഹിച്ചു. ആദി, ആവ്നി, ദേവനന്ദ എന്നീ കുട്ടികൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, ശിവജി ഗുരുവായൂർ, ബാലാജി ശർമ്മ, ജോണി കുണ്ടറ, സജി സുരേന്ദ്രൻ, എസ്.പി.മഹേഷ്, അജിത് കുമാർ, സുരേഷ് സിദ്ധാർത്ഥ, ഗീതാഞ്ജലി, അഞ്ജലി നായർ, ഷൈനി.കെ.അമ്പാടി, ബിന്ദു തോമസ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.

സജി മംഗലത്ത് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൽസൺ തോമസും സജി മംഗലത്തും ചേർന്നാണ്. വിൽസൺ തോമസ്സിന്റേതാണ് കഥയും തിരക്കഥയും ഗാനങ്ങളും. ഇർഫാൻ (മേക്കപ്പ് ), തമ്പി ആര്യനാട് (കോസ്റ്റ്യൂം), ജീമോൻ (കലാസംവിധാനം) ആന്റോ ഫ്രാൻസിസ് (മ്യൂസിക്),
സുരേഷ് സിദ്ധാർത്ഥ (ക്രിയേറ്റീവ് ഹെഡ്), അജിത് കുമാർ (പ്രൊഡക്ഷൻ ഡിസൈനർ), പ്രശാന്ത് ജയ് (വിഷ്വൽ എഫക്ട്സ്),
സ്റ്റിൽസ് (സുനിൽ കളർലാൻഡ്), ചന്ദു, അനീഷ്, അശ്വിൻ (സംവിധാന സഹായം), ഋഷി സൂര്യൻ പോറ്റി, രതീഷ് ഓച്ചിറ (സഹസംവിധാനം), എസ്.പി. മഹേഷ് (പ്രധാന സംവിധാന സഹായം), ഷോബിൻ, പ്രതീഷ്, ബിനു(ക്യാമറ അസോസിയേറ്റ്), അരുൺ ഗോപിനാഥ് (കാമറ) എന്നിവരാണ് അണിയറ പ്രവർത്തകർ.