
കൊല്ലം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അയത്തിൽ സെന്ററിൽ 2021 ജൂണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ മീറ്റ് ഇന്ന് രാവിലെ 10.30ന് ചിന്നക്കട നാണി ഹോട്ടലിൽ നടക്കും. ഇഗ്‌നോ റീജിയണൽ ഡയറക്ടർ ഡോ. ബി. സുകുമാർ ഉദ്ഘാടനം ചെയ്യും. ഡി.സി.ആർ.ഡി ചെയർമാൻ ഡോ. ഡി.എൻ. സുധീഷ് അദ്ധ്യക്ഷനാകും. ഫാക്കൽറ്റി അംഗങ്ങളായ അബ്ദുൽ ബാരി, രാജശ്രീ, ജോസഫ് എന്നിവർ പങ്കെടുക്കും. സെന്റർ വൈസ് ചെയർമാൻ രേവതി സ്വാഗതവും കോ ഓർഡിനേറ്റർ പി.വി. പവന നന്ദിയും പറയും.