കൊല്ലം: കൊല്ലം രൂപതയിലെ തീർത്ഥാടന കേന്ദ്രമായ തുയ്യം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ കൈകെട്ടിയ ഈശോയുടെ തീർത്ഥാടനം മാർച്ച് 2 മുതൽ ഏപ്രിൽ 13 വരെ നടക്കും. മാർച്ച് 2ന് രാമൻകുളങ്ങരയിൽ തീർത്ഥാടന വിളംബര പദയാത്ര രൂപത വികാരി ജനറൽ റവ. മോൺ. വിൻസന്റ് മച്ചാഡോ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് തുയ്യം പള്ളിയിൽ എത്തിച്ചേരുന്ന പദയാത്രയ്ക്ക് മെത്രാൻ പോൾ ആന്റണി മുല്ലശ്ശേരി സ്വീകരണം നൽകി പതാക ഉയർത്തി തീർത്ഥാടന പ്രഖ്യാപനം നടത്തും. തീർത്ഥാടന ദിനങ്ങളിൽ രാവിലെ 5ന് ദിവ്യകാരുണ്യകാരുണ്യ ആരാധന, രാവിലെ 5.30നും 6.30നും ദിവ്യബലി, ഉച്ചയ്ക്ക് 12 ന് ദിവ്യബലി, വൈകിട്ട് 4.30 ന് കുരിശിന്റെ വഴി പ്രാർത്ഥന, 5.30 ന് ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. തീർത്ഥാടന ദിന വെള്ളിയാഴ്ചകളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ബിനു തോമസ് തുപ്പാശ്ശേരി കാർമികത്വം വഹിക്കും. വൈകിട്ട് 5ന് കുരിശിന്റെ വഴി പ്രാർത്ഥന, ദിവ്യബലി. ഞായറാഴ്ചകളിൽ രാവിലെ 5ന് ദിവ്യകാരുണ്യ ആരാധന. ഏപ്രിൽ 13ന് വൈകിട്ട് 5ന് തീർത്ഥാടന സമാപന കുരിശിന്റെ വഴി, ദിവ്യബലി. മെത്രാൻ പോൾ ആന്റണി മുല്ലശേരി മുഖ്യകാർമ്മികത്വം വഹിക്കും, തുടർന്ന് കൊടിയിറക്ക്. തിരുനാൾ ദിനമായ മാർച്ച് 19ന് രാവിലെ 9ന് ഔസേപ്പിതാവിന്റെ തിരുനാൾ സമൂഹബലിയും,സ്നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി റവ.ഫാ. ബിനു തോമസ് തുപ്പശ്ശേരി അറിയിച്ചു.