zzz

പത്തുവർഷം കഴിയുമ്പോൾ ഇരുചക്രവാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മോണോക്സൈഡ്, കാർബൺ ഡൈഓക്സൈഡ്, മറ്റു കണികകളുടെ അളവുകൾ നിലവിലുള്ളതിന്റെ ഇരട്ടിയാകും. ജനസംഖ്യയുടെ പകുതിയും ശ്വസിക്കുന്നത് ഈ വായുവാണ്. ശ്വാസകോശ കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളാൽ 70 ലക്ഷത്തിൽപരം ആളുകൾ ഓരേ വർഷവും മരിക്കുന്നുണ്ട്.

ജീവിതം ട്രെൻഡിയാക്കും ഇസഡ് സ്കൂട്ടർ

അന്തരീക്ഷ മലിനീകരണത്തിന് കാരണക്കാരായ 41 ശതമാനം കണികകളും 67 ശതമാനം നൈട്രജൻ ഓക്സൈഡും പുറത്തുവിടുന്നത് ഇരുചക്ര വാഹനങ്ങളാണ്. രാജ്യത്തെ അഞ്ചാമത്തെ കൊലയാളിയാണ് വായുമലിനീകരണം. ആയുർദൈർഘ്യം വർദ്ധിപ്പിക്കാനും ജീവിതം ട്രെൻഡിയാക്കാനും ശബ്ദ - അന്തരീക്ഷ മലിനീകരണമില്ലാത്ത പരിസ്ഥിതി സൗഹൃദ ഇസഡ് സ്കൂട്ടർ എന്തുകൊണ്ടും ഉത്തമമാണ്.

സ്പെയിനിലെ ബാഴ്സലോണ ആസ്ഥാനമായുള്ള ബെൽ ആഩഡ് ബെൽ സ്റ്റുഡിയോ വർക്ക് ഷോപ്പുകാരാണ് ഇസഡ് സ്കൂട്ടർ രൂപകല്പന ചെയ്തിരിക്കുന്നത്. ഉയർന്ന നിലവാരത്തിലാണ് നിർമ്മാണം. സാധാരണ ബാറ്ററിയേക്കാൾ 50 ശതമാനം കൂടുതൽ ശക്തിയുള്ള, ടെസ്ലമോഡൽ എസ് സൂപ്പർ ലിഥിയം ബാറ്ററിയാണ് ഉപയോഗിച്ചി രിക്കുന്നത്. അഡ്ജസ്റ്റ് ചെയ്യാവുന്നതാണ് ലൈറ്റിംഗ് സിസ്റ്റം. ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂറോളം വേണ്ടിവരും. ഏതു റോഡിലൂടെയും ഓടിക്കാം. ഡ്രൈവറുടെ ശരീരചലനങ്ങൾ മാറുന്നതിനനുസരിച്ച് സ്കൂട്ടറിന്റെ വേഗതയും മാറുന്ന സെൽഫ് - ബാലൻസിംഗുള്ള സ്കൂട്ടറാണിത്.

ട്രാഫിക്കിൽ കുടുങ്ങാതെ, പെട്ടെന്നുള്ള കൂട്ടിയിടികൾ ഒഴിവാക്കി മുന്നോട്ട് പോകാം. സൗകര്യപ്രദമായി എവിടെ വേണമെങ്കിലും പാർക്ക് ചെയ്യാം. വേണമെങ്കിൽ രണ്ടു കഷണങ്ങളാക്കി വേർപെടുത്തി സൂക്ഷിക്കാനും കഴിയും.

പ്രവർത്തിപ്പിക്കാൻ എളുപ്പമുള്ളതും പാർക്ക് ചെയ്യുവാൻ സൗകര്യപ്രദവും അഗ്നിയെ പ്രതിരോധിക്കാനും കമ്പ്യൂട്ടർ മൗസ് പോലെ നിശബ്ദമായിരിക്കുന്നതും ഈടുനിൽക്കുന്നതും അന്തരീക്ഷമലിനീകരണം തീരെ ഇല്ലാത്തതുമായ ഇസഡ് സ്കൂട്ടർ കാലഘട്ടത്തിന്റെ ആവശ്യമാണ്.

സീറ്റില്ലാത്ത ഇരുചക്ര വാഹനം

ഇരിക്കാൻ സീറ്റില്ലാത്ത ആദ്യ ഇരുചക്രവാഹനം നിർമ്മിച്ചത് 1817ൽ, ജർമ്മനിയിലെ കാവോൺ ഡെയ്സ് ഡി സോവർബൺ ആയിരുന്നു. ഇരിക്കാൻ സീറ്റുള്ള സ്കൂട്ടർ 1921ൽ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർ കമ്പനിയാണ് നിർമ്മിച്ചത്. 1953ൽ റിലീസ് ചെയ്ത റോമൻ ഹോളിഡെ എന്ന സിനിമയിൽ രാജകുമാരി ഓടിച്ചിരുന്നത് വെ സ്കൂട്ടറായിരുന്നു. അന്നുമുതൽ സ്കൂട്ടർ വില്പന തകൃതിയായി മുന്നേറുന്നു. ഇപ്പോൾ കംപ്രസ്ഡ് ഗ്യാസ് ഉപയോഗിച്ചും വൈദ്യുതി ഉപയോഗിച്ചും ഓടിക്കാവുന്ന ഇരുചക്ര വാഹനങ്ങൾ നിരത്തിലുണ്ട്.

ഡോ. വി​വേ​കാ​ന​ന്ദൻ പി. ക​ട​വൂർ