അഞ്ചൽ: വികസന കാര്യത്തിൽ ഏരൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പല പദ്ധതികളും മാതൃകാപരമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ലൈഫ് ഭവനപദ്ധിതിയുടെയും നവീകരിച്ച മാർക്കറ്റിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്കരണത്തിൽ ഏരൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികൾ കോർപ്പറേഷൻ മേഖലകളിൽ നടപ്പിലാക്കാൻ കഴിയുന്നതാണ്. ഈ സാമ്പത്തിക വർഷം 108 കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകിയതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പി.എസ്. സുപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭവന പദ്ധതി സാക്ഷ്യപത്രവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു. ആരോഗ്യ പ്രവർത്തകരെ കാഷ്യൂ കോർപ്പേറേഷൻ ചെയർമാൻ എസ്. ജയമോഹൻ ആദരിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ എം.മനീഷ് , ചിന്നുവിനോദ്, ഡോ. കെ. ഷാജി, സി.അംബികാകുമാരി , ജി. അജിത്ത്, ഷൈൻ ബാബു, വി.രാജി , വിവിധ കക്ഷിനേതാക്കളായ ഡി. വിശ്വസേനൻ, എസ്. സന്തോഷ്, പി.ബി. വേണുഗോപാൽ, ഉമേഷ് ബാബു, ദുനൂബ് കുട്ടി, ഏരൂർ സർവീസ് സഹകരണ ബാങ്ക്പ്രസിഡന്റ് തുമ്പോട് ഭാസി തുടങ്ങിയവർ സംസാരിച്ചു. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ സ്വാഗതവും സെക്രട്ടറി എ. നൗഷാദ് നന്ദിയും പറഞ്ഞു.