അഞ്ചൽ: ജില്ലാ ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് യൂണിയൻ അഞ്ചൽ ഏരിയാ സമ്മേളനം നാളെ നടക്കും. രാവിലെ 9 മുതൽ അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളനം സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ ഉദ്ഘാടനം ചെയ്യും. ഏജന്റ് അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ജി. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി വി.ഒ. ഇന്ദിലാൽ റിപ്പോർട്ട് അവതരിപ്പിക്കും. ഏരിയാ വൈസ് പ്രസിഡന്റ് എം.എ. റഷീദ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കർ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി. അനിൽകുമാർ, അ‌ഞ്ചൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. സതീഷ്, സി.പി.എം അഞ്ചൽ ഈസ്റ്റ് എൽ.സി സെക്രട്ടറി എസ്. ഷിജു, മുരളീധരൻ, സൗദ ഇസാക്ക് തുടങ്ങിയവർ സംസാരിക്കും.