vellimoonga
ചാത്തന്നൂരിൽ ദേശിയപാത വികസനത്തിനായി പൊളിച്ചു മാറ്റിയ കുരിശടി കെട്ടിടത്തിൽ കണ്ടെത്തിയ വെള്ളിമൂങ്ങ കുടുംബം

ചാത്തന്നൂർ: ദേശീയപാത വികസനത്തിനായി പൊളിക്കുന്ന, ചാത്തന്നൂർ ജംഗഷന് പടിഞ്ഞാറു ഭാഗത്തുള്ള സെന്റ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയിൽ വെള്ളിമൂങ്ങ കുടുംബം!

ഇന്നലെ രാവിലെയോടെയാണ് കുരിശടിയിലെ രണ്ടാമത്തെ തട്ടിൽ താമസമുറപ്പിച്ചിരുന്ന അഞ്ചു വെള്ളിമൂങ്ങകളെ കണ്ടത്. കുരിശടി പൊളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ഇവയെ കണ്ടത്. തുടർന്ന് പൊലീസിനെ അറിയിച്ചു. പൊലിസ് എത്തി ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ എത്താൻ വൈകുമെന്ന് അറിയിച്ചു. ഇതോടെ പൊലീസിന്റെ നിർദ്ദേശപ്രകാരം ഓട്ടോ ഡ്രൈവർ അനീഷ് കുരിശടിയുടെ മുകളിൽ ഇവയെ എടുത്ത് അടുത്തുള്ള വീട്ടിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടുകാർ മൂങ്ങകളെ കാണാൻ തടിച്ചുകൂടി. വൈകിട്ട് നാല് മണിയോടെ അഞ്ചലിൽ നിന്നു ഫോറസ്റ്റ് സംഘം എത്തി വെള്ളിമൂങ്ങകളെ ഏറ്റെടുത്തു.