 
ചാത്തന്നൂർ: ഇപ്റ്റ ചാത്തന്നൂർ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ പി.രവീന്ദ്രൻ ഗ്രന്ഥശാലയിൽ പി.ഭാസ്കരൻ അനുസ്മരണവും ഗാനസന്ധ്യയും നടത്തി. കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ഇപ്റ്റ ജില്ലാകമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ.ഷൈൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന രക്ഷാധികാരി അഡ്വ.വിജയകുമാർ, ജില്ലാ സെക്രട്ടറി മുരുക ലാൽ, ഉദയകുമാർ, മേഖലാ കമ്മിറ്റി പ്രസിഡന്റ് കെ.സി.അജയഘോഷ്, അംഗങ്ങളായ എൻ.രവീന്ദ്രൻ, ലാൽകുമാർ, വി.സണ്ണി, വേണു, രാജേന്ദ്രൻ, വിജയൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഇപ്റ്റ ജില്ലാകമ്മിറ്റിയംഗങ്ങളായ പി.വേണുഗോപാൽ, കുമാരി ഗീതുമോൾ ആനന്ദ് എന്നിവർ നയിച്ച ഗാനസന്ധ്യയുമുണ്ടായിരുന്നു.