nss
എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ സമുദായാചര്യൻ മന്നത്ത് പത്മനാഭന്റെ സ്‌മൃതി മണ്ഡപത്തിൽ നിലവിളക്ക് കൊളുത്തി പുഷ്‌പാർച്ചന നടത്തുന്നു.

ചാത്തന്നൂർ: സമുദായാചാര്യൻ ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 52ാമത് ചരമവാർഷികദിനാചരണം ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ആസ്ഥാനത്തെ ആചാര്യ സ്മൃതിമണ്ഡപത്തിൽ സമുചിതമായി ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഭദ്രദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.

രാവിലെ 6 മുതൽ 11.45 വരെ പുഷ്പാർച്ചന, ഭാഗവത പാരായണം, ഭക്തിഗാനാലാപനം എന്നിവ നടന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകൾ നടത്തിയും, ഉപവാസത്തോടും തുടങ്ങിയ പരിപാടി നായർ സർവീസ് സൊസൈറ്റിയ്ക്ക് രൂപം നൽകിയ വേളയിൽ സമുദായ ആചാര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചൊല്ലി സമാപിച്ചു. ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻ പിള്ള, കമ്മറ്റിയംഗങ്ങളായ പി. മഹേഷ്‌, ജി.പ്രസാദ് കുമാർ, ബി.ഐ.ശ്രീനാഗേഷ്, പി.സജീഷ്, ആർ.രാമചന്ദ്രബാബു, എസ്.ആർ.മുരളീധരൻ കുറുപ്പ്, എസ്.ശിവപ്രസാദ്കുറുപ്പ്, ജെ.അംബികദാസൻപിള്ള, കെ.ജയചന്ദ്രൻ നായർ, സി.ഗോപിനാഥപിള്ള, എൻ.എസ്.എസ് പ്രതിനിധിസഭാംഗങ്ങളായ എൻ.റ്റി.പ്രദീപ്കുമാർ, ജി.ശശിധരൻപിള്ള, കെ.ബാലകൃഷ്ണൻ നായർ, എൻ.എസ്.എസ് ഇൻസ്പെക്ടർ എസ്.ശ്രീജിത്ത്‌, എം.എസ്.എസ്.എസ് കോർഡിനേറ്റേഴ്സ്, ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.രാമചന്ദ്രൻപിള്ള , കോളേജ് അദ്ധ്യാപകർ, കരയോഗ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. താലൂക്കിലെ എല്ലാ കരയോഗങ്ങളിലും കരയോഗം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ദിനാചരണം സംഘടിപ്പിച്ചു.