kunnathoor
പൊതു ശ്മശാനം നിർമ്മിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഓഫീസ് ഉപരോധം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ബാബുജി ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : ശാസ്താംകോട്ട തടാക തീരത്ത് വെട്ടോലിക്കടവിൽ പൊതു ശ്മശാനം നിർമ്മിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ബാബുജി ഉദ്ഘാടനം ചെയ്തു. ശ്മശാന സമരസമിതി ചെയർമാൻ ടി.നിഷാദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കല്ലട സുരേഷ്, സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനും സംവിധായകനുമായ അനിൽ കിഴക്കിടം, സന്തോഷ് ഗംഗാധരൻ, മോഹനൻ പിള്ള, തോമസ്, രാജിചന്ദ്രൻ, അരക്കില്ലം സുദർശനൻ, ശോഭന, ഗീത, സുജിത്ത് എന്നിവർ സംസാരിച്ചു. സുഭാഷ്, രാമചന്ദ്രൻ, കുഞ്ഞ് മോൻ, സോമൻ പിള്ള, ഉഷ, ബോസ് എന്നിവർ പ്രകടനത്തിനും ഉപരോധത്തിനും നേതൃത്വം നൽകി.