തൊടിയൂർ: സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന 25 സപ്ലൈകോ വില്പനശാലകളുടെ ഭാഗമായി കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ കല്ലേലിഭാഗത്ത് ആരംഭിക്കുന്ന സപ്ളൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാകും. സപ്ലൈകോ എം.ഡി.സഞ്ജീവ്പട്‌ജോഷി
സ്വാഗതം പറയും. എ.എം.ആരിഫ് എം.പി മുഖ്യ അതിഥിയാകും. സി.ആർ.മഹേഷ് എം.എൽ.എ ഭദ്രദീപം തെളിക്കും. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ആദ്യവില്പന നടത്തും. ജില്ലാ പഞ്ചായത്തംഗം അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗം സുനിതഅശോകൻ, ഗ്രാമപഞ്ചായത്തംഗം ടി.മോഹനൻ, സി. പി. എം എൽ .സി സെക്രട്ടറി ആർ.ശ്രീജിത്ത്, സി.പി.ഐ എൽ. സി സെക്രട്ടറി ജി.അജിത്ത് കുമാർ,കോൺ. മണ്ഡലം പ്രസിഡന്റ് എൻ.രമണൻ, ബി.ജെ.പി കല്ലേലിഭാഗം മേഖല കമ്മിറ്റി പ്രസിഡന്റ് അനിൽ തെന്നല, ആർ.എസ് .പി ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹനൻപിള്ള,
ഐ.യു.എം.എൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജലീൽകോട്ടക്കര എന്നിവർ ആശംസ പ്രസംഗം നടത്തും. ഡിപ്പോ മാനേജർ പി.സി.അനിൽകുമാർ നന്ദി പറയും.