ഏരൂർ: സംസ്ഥാന ഗ്രാമപഞ്ചായത്തുകളെ ശുചിത്വ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് നടത്തിയ റാങ്ക് പട്ടികയിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന് അഭിമാന നേട്ടം. 941 പഞ്ചായത്തുകളെയും റാങ്ക് ചെയ്ത് തയ്യാറാക്കിയ ലിസ്റ്റിൽ മൂന്നാം റാങ്കും 15-ാം സ്ഥാനവും ലഭിച്ചു. 20 മാർക്കിൽ 18 മാർക്കാണ് ലഭിച്ചത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഒന്നാം റാങ്കും മൂന്നാം സ്ഥാനവും ബ്ലോക്കിൽ രണ്ടാം റാങ്കും ഒന്നാം സ്ഥാനവും കുളത്തൂപ്പുഴയ്ക്കാണ്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നിരവധി ശുചിത്വ മാതൃകകളാണ് ഈ നേട്ടത്തിനാധാരം. നാടിന്റെ ഒത്തൊരുമിച്ചുള്ള പരിശ്രമങ്ങൾക്ക് ലഭിച്ച ഈ അംഗീകാരം നാടിന് സമർപ്പിയ്ക്കുന്നുവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ പറഞ്ഞു.