കരുനാഗപ്പള്ളി: സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 52-ം ചരമ വാർഷിക ദിനാചരണം എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ ഓഫീസിൽ സംഘടിപ്പിച്ചു. ആചരണ പരിപാടികൾ താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.വി.അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. രാവിലെ 8 മണിക്ക് ആരംഭിച്ച പരിപാടികൾ 11.45 ന് സമാപിച്ചു. സമൂഹ പ്രാർത്ഥന, ഉപവാസം, പുഷ്പാർച്ചന എന്നിവ സംഘടിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.സത്യവ്രതൻപിള്ള, വനിതാ യൂണിയൻ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ, യൂണിയൻ സെക്രട്ടറി, യൂണിയൻ കമ്മിറ്രി അംഗങ്ങൾ തുടങ്ങിവർ നേതൃത്വം നൽകി.