തഴവ : കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്കൂളുകൾക്ക് നൽകുന്ന ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് മിനിമോൾ നിസാം നിർവഹിച്ചു. പുന്നക്കുളം എസ്.എൻ ടി.വി സംസ്കൃത സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എ.നാസർ, സ്ഥിരം സമിതി അംഗങ്ങളായ പി.അബ്ദുൽ സലിം ,രജിതാരമേശ്, സെക്രട്ടറി സി.ജനചന്ദ്രൻ, അംഗങ്ങളായ യൂസഫ് കുഞ്ഞ്, ഷാലി, സ്നേഹലത, ഉസൈബ, അജീഷ്, നിർവഹണ ഉദ്യോഗസ്ഥരായ ഇന്ദിര, താഹ പി.ടി.എ അംഗങ്ങളായ സത്താർ , ഹസീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.