 
പടിഞ്ഞാറേകല്ലട: കോതപുരം ഗവ. എൽ.പി സ്കൂളിന് സമീപം പി.ഡബ്ല്യു.ഡി റോഡിൽ കഴിഞ്ഞ ദിവസം വെളുപ്പിന് പാൽ കയറ്റി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിനും സമീപത്തെ വീടിന്റെ മതിലിനും ഇടിച്ചു. വാനിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ മൺട്രോത്തുരുത്ത് കിടപ്പുറം ഐശ്വര്യ യിൽ മിറാഷിനെ സാരമായ പരിക്കുകളോടെ ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി. വാനിനു മുകളിൽ ഒടിഞ്ഞുവീണ പോസ്റ്റ് നീക്കം ചെയ്ത ശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്. കോതപുരം എൽ.പി സ്കൂളിന് സമീപത്തെ പി .ഡബ്ല്യു .ഡി റോഡിൽ പഞ്ചായത്ത് വക റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് ഗതാഗത തടസമുണ്ടാക്കുന്ന വിധം ഇറക്കിയിട്ടിരുന്ന മെറ്റിൽ കൂനയിൽ വാൻ ഇടിച്ചു കയറിയതിയതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.ശാസ്താംകോട്ട അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ള ,സീനിയർ ഫയർ ഓഫീസർ ബാബു ഹനീഫ, ഫയർ ഓഫീസർമാരായ അരുൺ കുമാർ , മനോജ്, രതീഷ് , രാജേഷ് ,ഹരിലാൽ, ഹോംഗാർഡ് മാരായ രാജൻ ,രമേശൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.