ഓടനാവട്ടം: വെളിയം ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസന ബഡ്ജറ്റ് അംഗീകാരം നേടി. 2022-2023 വർഷത്തിൽ 306236273/-രൂപ വരവും 297973429/-രൂപ ചെലവും 8262844/-രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.
ലൈഫ് മിഷൻ പദ്ധതി, പൊതുശ്മശാനം, കാർഷിക മേഖല, ശുചിത്വ മാലിന്യ സംസ്കാരം,
ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ എന്നീ മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ടും സേവന -പച്ഛാത്തല മേഖലകളിൽ വ്യത്യസ്‌ത പദ്ധതികൾക്ക് പ്രാധാന്യം നല്കികൊണ്ടുമുള്ള ബഡ്ജറ്റാണ് അംഗീകാരം നേടിയത്.
പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. രമണി ബഡ്ജറ്റ് അവതരിപ്പിച്ചു.