 
പുത്തൂർ : നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ കുടുംബത്തോടൊപ്പം പദ്ധതിയിൽ മാസച്ചന്തകൽ ആരംഭിച്ചു. ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ വച്ച് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ആർ. സത്യഭാമ നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്‌സൺ മായാദേവി അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.രാജശേഖരൻ പിള്ള, ഗ്രാമ പഞ്ചായത്ത് അംഗം ശരത് തങ്കപ്പൻ ,സെക്രട്ടറി എം.ജി.ബിനോയി, അസിസ്റ്റന്റ് സെക്രട്ടറി ആർ.സുധാകരൻ നായർ , സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ പ്രീത, കുടുംബശ്രീ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു