
കൊല്ലം: അയൽവാസിയായ പതിനാറുകാരിയെ പീഡിപ്പിച്ച നിർമ്മാണ തൊഴിലാളിയായ യുവാവിനെ പാരിപ്പള്ളി പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. വർക്കല ഇടവ വെൺകുളം കരിപ്രം കെ.എസ് ഭവനിൽ സോജുവിനെയാണ് (38) അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പലതവണ ഭീഷണിപ്പെടുത്തി ശാരീരികമായും ഉപദ്റവിച്ചു. അതിക്രമം തുടർന്നതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് സോജു. പാരിപ്പള്ളി ഇൻസ്‌പെക്ടർ എ. അൽജബറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. അനുരൂപ,
പ്രദീപ്, എ.എസ്.ഐ അഖിലേഷ്. എസ്.സി.പി.ഒ വി.എസ്. ഡോൾമ എന്നിവരാണ് പ്രതിയെ പിടികൂടിയത്.