photo
കവയിത്രി സുധിനയുടെ ചികിത്സയ്ക്കായി അഞ്ചൽ സുഹൃദ് വേദിയുടെ ചികിത്സാ ധനസഹായം ശബരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ കൈമാറുന്നു

അഞ്ചൽ: അഞ്ചൽ സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ കവയിത്രി സുധിനയുടെ ചികിത്സയ്ക്കായി ധനസഹായം നൽകി. ധനസഹായ വിതരണം സുഹൃദ് വേദിയുടെ രക്ഷാധികാരിയും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ. വി.കെ. ജയകുമാർ നിർവഹിച്ചു. സുഹൃദ് വേദി പ്രസിഡും അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. കെ.വി. തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, കവി അനീഷ് കെ. അയിലറ, ഓൾകേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ കുരുവിക്കോണം, സായിറാം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എ.എസ്. അജിത് ലാൽ, പനവിള ഏജൻസീസ് എം.ഡി വി. സുരേഷ്, ഫസൽ അൽ അമാൻ, മുളരി പുത്താറ്റ്, ശ്യാം പനച്ചവിള,മുരളീധരൻ തഴമേൽ തുടങ്ങിയവർ പങ്കെടുത്തു.