photo
കരുനാഗപ്പള്ളി താലൂക്ക് ഡയറക്ടറിയുടെ പ്രകാശനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കുമായി ബന്ധപ്പെട്ടുള്ള ഗവ. സ്ഥാപനങ്ങൾ,വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ, സ്കൂളുകൾ,ബാങ്കുകൾ, ജനപ്രതിനിധികൾ, ആശുപത്രികൾ തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിലെ ഫോൺ നമ്പരുകൾ ഉൾപ്പെടുത്തി കെ. എസ് .പുരം പൗരസമിതി തയ്യാറാക്കിയ കരുനാഗപ്പള്ളി താലൂക്ക് ഡയറക്ടറി പ്രകാശനം ചെയ്തു. പൗരസമിതി പ്രസിഡന്റ് കെ. എസ് .പുരം സുധീറിൽ നിന്ന് സി. ആർ. മഹേഷ് എം .എൽ .എ ആദ്യപതിപ്പ് ഏറ്റുവാങ്ങി. എച്ച്. റഹസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീകുമാർ, അഫ്സൽ അയ്യപ്പൻ, അജ്മൽ, നിയാസ്, ഷാനി തുടങ്ങിയവർ സംസാരിച്ചു.