ansar-

കൊല്ലം: ശസ്ത്രക്രിയയ്ക്കായി പണം കടം വാങ്ങിയതിനെ തുടർന്നുള്ള തർക്കത്തിനിടെ വീൽചെയറിലിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.

ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ കിഴക്കതിൽ വീട്ടിൽ അൻസറാണ് (38) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ശസ്ത്രക്രിയയെത്തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന യുവതിയെയാണ് കഴിഞ്ഞദിവസം വീട്ടിലെത്തി ആക്രമിച്ചത്. ആറുമാസം മുമ്പ് പണം കടം വാങ്ങിയതിനെ തുടർന്ന് യുവാവിന്റെ മാതാവും സഹോദരിയും ഒപ്പമെത്തിയിരുന്നു. അക്രമത്തെ തുടർന്ന് യുവതിയുടെ മാതാവ് പൊലീസ് സഹായം ആവശ്യപ്പെടുകയായിരുന്നു. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അരുൺഷാ, എം.കെ. പ്രകാശ്, ജയകുമാർ, ഷാജി, എ,എസ്.ഐ സുരേഷ്, എസ്.സി.പി.ഒ ശോഭകുമാരി എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.