പുത്തൂർ: കുന്നത്തൂർ ഷാപ്പ് കടവിൽ നിന്ന് അനധികൃതമായി ആറ്റുമണൽ വാരി ടിപ്പർ ലോറിയിൽ കടത്താൻ ശ്രമിച്ചവർ പിടിയിൽ. പവിത്രേശ്വരം വില്ലേജിൽ കാരിക്കൽ തെങ്ങറത്ത് വീട്ടിൽ ലിബിൻ ( 32) പുത്തൂർ വില്ലേജിൽ തെക്കുംചേരി സംഗീതലയത്തിൽ സമോദ് ( 38) എന്നിവരെയാണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. ആറ്റുമണൽ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറിയും പിടിച്ചെടുത്തു. ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാറിന്റെ നിർദ്ദേശസനുസരണം എസ്.ഐ ജയേഷ് , എ.എസ്.ഐ മാരായ സുനിൽ,സന്തോഷ്‌ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.