photo
വാർശിക ആഘോഷ പരിപാടികൾ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിലുള്ള ശ്രീനാരായണ കോളേജ് ആൻഡ് ഓപ്പൺ സ്കൂളിലെ വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. സി.ആർ.മഹേഷ് എം.എൽ.എ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ശോഭനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ ,സെക്രട്ടറി എ. സോമരാജൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സിനി, സ്റ്റുഡന്റ് കോഡിനേറ്റർ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. പാലാ കമ്മ്യൂണിക്കേഷൻ അവതരിപ്പിച്ച ഗാനമേള യോടുകൂടി വാർഷിക ദിനാഘോഷം സമാപിച്ചു.