akhil-

കൊല്ലം: കടം ചോദിച്ച പണം നൽകാതിരുന്നതിലുള്ള വിരോധത്തിൽ വിറക് ഷെഡും ഓട്ടോറിക്ഷയും തീവച്ച് നശിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ മേനാമ്പള്ളി കിനാരി വിളയിൽ അഖിൽനാഥാണ് (വിഷ്ണു,​ 27) അറസ്റ്റിലായത്. സമീപവാസിയായ അംബുജാക്ഷന്റെ ഓട്ടോറിക്ഷയും വീടിനോട് ചേർന്നുള്ള വിറക് പുരയുമാണ് കത്തിനശിപ്പിച്ചത്. അംബുജാക്ഷന്റെ മകനെ ഭീഷണിപ്പെടുത്തി അഖിൽ നിരന്തരം പണം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്നായിരുന്നു ആക്രമണം. ചവറയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചവറ ഇൻസ്‌പെക്ടർ എ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുകേഷ്, പ്രദീപ് കുമാർ, എസ്.സി.പി.ഒ തമ്പി എന്നിവരാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.